നമ്മുടെ രക്ഷയുടെ രഹസ്യം മറഞ്ഞിരിക്കുന്നു
പ്രിയരേ ബൈബിൾ പുതിയ നിയമത്തിൽ നമ്മുടെ സ്വർഗീയ പിതാവായ യാഹുവയുടെയും പുത്രനായ യാഹൂശൂഅ യുടെയും യഥാർത്ഥ നാമം ഉൾപ്പെടുത്തിക്കൊണ്ട് ഈ പുസ്തകങ്ങൾ പൊതു ജനങ്ങൾക്കായി സമർപ്പിക്കുന്നു .
ഇതിൻ ലക്ഷ്യമോ യഥാർത്ഥമായ് മനുഷ്യരുടെ രക്ഷ തന്നെ .
മത്തായി 2 8 :1 9 ൽ ആകയാൽ നിങ്ങൾ പുറപ്പെട്ട് ,പിതാവിൻെറയും,പുത്രൻെറയും,പരിശുദ്ധാത്മാവിൻെറയും,നാമത്തിൽ സ്‌നാനം കഴിപ്പിച്ചും.
അപ്പൊ .പ്രവർ .1:8 ൽ എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്ത്തി ലഭിച്ചിട്ട് യെരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എൻെറ സാക്ഷികൾ ആകും . ( ഈ വാഗ്ദത്തം ) അതിനായി അവർ കാത്തിരുന്നു.അതു പ്രകാരം ആ പതിനൊന്നുപേരും പിന്നെ തെരഞ്ഞെടുത്ത മതഥിയാസും ,
അപ്പൊ .പ്രവർ .2:4 ൽ എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ മറുഭാഷകളിൽ സംസാരിച്ചുതുടങ്ങി അപ്പോൾ പത്രോസ് ആ പതിനൊന്നു പേരോടുകൂടെ എഴുന്നേറ്റുനിന്നു ആത്മാവിൽ വിളിച്ചു പറയുന്നു
യോവേൽ പ്രവചനം 2:32 ൽ എന്നാൽ യാഹൂവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും.
അപ്പൊ .പ്രവർ . 2:21 ൽ ( ഈ യാഹൂവയുടെ നാമം കാണാനില്ല ) പത്രോസ് വീണ്ടും , 2:3 8 ൽ പറയുന്നു നിങ്ങൾ മാനസാന്തരപ്പെട്ട് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായ് ഓരോരുത്തൻ യാഹൂശൂഅ ഹാ മശിഹയുടെ നാമത്തിൽ സ്നാനം ഏല്പ്പിൻ
Malayalam Meaning = യാഹൂശൂഅ ഹാ മശിഹ
യാഹ് (Hebrew word) = ദൈവം -ഉല്പത്തി ,പുറപ്പാട് ( Yahuwah or Yah )
ശൂഅ (Hebrew word) = രക്ഷകൻ ( Shua )
ഹാ മശിഹ (Hebrew word) = അവൻ തന്നെ അഭിഷിക്തൻ ( Mashiach )
എന്നാൽ അപ്പോസ്തലന്മാരാരും പിതാവു,പുത്രൻ,പരിശുദ്ധാത്മാവ് എന്നു സ്നാനപ്പെടുത്തിയതായി കാണുന്നില്ല ( വേറെ ഒരു തരത്തിൽ ചിന്തിക്കാം എന്താണ് പിതാവിൻ നാമം,പുത്രൻ നാമം,പരിശുദ്ധാത്മാവിൻ നാമം )
എന്നാൽ ഏതു നാമത്തിലാണ് ഇന്ന് സ്നാനം ഏല്ക്കുന്നത് എന്നും, ഏത് നാമത്തിലാണ് സ്നാനപ്പെടുത്തുന്നത് എന്നുമുള്ള തിരിച്ചറിവ് ഇരുകൂട്ടർക്കും ഉണ്ടായിരിക്കണം.
യാഹൂശൂഅ ഹാ മശിഹയുടെ നാമത്തിൽ സ്നാനപ്പെടാത്ത ഒരു വൃക്തിയും രക്ഷിക്കപ്പെട്ടിട്ടില്ല എന്ന് ഉറപ്പായി അനുമാനിക്കാം.കാരണം ബൈബിൾ വിവർത്തനം ചെയ്യപ്പെട്ടപ്പോൾ ജാതികൾക്കായി ലഭിക്കേണ്ട രക്ഷയുടെ യഥാർത്ഥനാമം മറിച്ചു കളഞ്ഞത് മുഖാന്തിരം നഷ്ട്ടപ്പെട്ടു .പൗലോസ് യഹൂദന്മാരോട് പറയുന്നു നിങ്ങൾ യാഹൂശൂഅ ഹാ മശിഹയുടെ നാമത്തിൽ വിശ്വസിക്കായികയാൽ ഞാൻ ജാതികളുടെ അടുക്കലേക്കു ഈ നാമവുമായി പോകുന്നു അത് ജാതികൾക്കു രക്ഷയായി ഭവിച്ചു.
മലയാളത്തിൽ വരുമ്പോൾ യേശു എന്നു പറയുന്നു എന്നാൽ Yeshu / Yeshua (Hebrew Word) ഇതിൻ അർത്ഥമോ രക്ഷകൻ-
ഇവിടെ ആരാണ് നമ്മുടെ രക്ഷകൻ എന്താണ് രക്ഷകൻെറ
പേര് ?
യഥാർത്ഥത്തിൽ യാഹ് ആകുന്നു നമ്മുടെ രക്ഷകൻ .
പ്രിയ സഹോദരങ്ങളെ ഇനിയും സമയം നഷ്ടപ്പെടുത്താതെ യാഹൂശൂഅ ഹ മശിഹയുടെ നാമത്തിൽ സ്നാനമേറ്റ് യഥാർത്ഥ രക്ഷ പ്രാപിക്കാൻ അഭ്യർത്ഥിക്കുന്നു അല്ലങ്കിൽ കർത്താവ് വരുമ്പോൾ ഞാൻ നിങ്ങളെ ഒരു നാളും അറിയുന്നില്ല എന്ന് തള്ളിപ്പറയുന്നതു കേൾക്കേണ്ടിവരും കാരണം യാഹൂശൂഅ ഹാ മശിഹയുടെ നാമത്തിൽ സ്നാനമേറ്റ് നിങ്ങൾ രക്ഷ പ്രാപിച്ചില്ല .